Saturday

Monsoon forcast. Kerala 2021

2021 ൽ രാജ്യത്ത് 'സാധാരണ' (Normal) മൺസൂൺ. കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ (Above Normal) ലഭിക്കാൻ സാധ്യത*

*2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ (First Stage Long Range Forecast) വ്യക്തമാക്കുന്നത്.*

*കാലാവസ്ഥ വകുപ്പിൻറെ (IMD) വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യഘട്ട ദീർഘകാല പ്രവചനം (Long Range Forecast) സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ്.(ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെ.മീ ആണ്). ഇത്തവണ കാലവർഷം സാധാരണയിലാകാൻ 40% സാധ്യതയും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്.*

കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്റാറ്റിസ്റിറ്ക്കൽ മോഡൽ കൂടാതെ ഡൈനാമിക്കൽ മോഡൽ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്. ഒപ്പം സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രവചനവും നൽകി.

മൺസൂൺ മാസങ്ങളിൽ കാലവർഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രൽ അവസ്ഥയിൽ തുടരാനും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD ) നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. 

*Disclaimer : രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങൾ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങൾ ഈ പ്രവചനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.*

*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

പുറപ്പെടുവിച്ച സമയം - 16/04/2021, 1 pm

Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.

https://vineesh-geography.business.site

Monsoon forcast . Kerala

മൺസൂൺ 2021 പ്രവചനം തുടരുന്നു

*കേരളത്തിൽ ഇത്തവണ കാലവര്ഷം സാധരണ നിലയിൽ ആകാൻ സാധ്യത. ജപ്പാൻ, യു. കെ കാലാവസ്ഥ ഏജൻസികൾ* 

*ലോകത്തെ പ്രമുഖ അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികളയായ ജപ്പാൻ കാലാവസ്ഥ ഏജൻസി (JMA), യു. കെ കാലാവസ്ഥ ഏജൻസി ( യു കെ മെറ്റ് ഓഫീസ് )എന്നിവയുടെ ഏപ്രിൽ മാസത്തെ അന്തരീക്ഷ സ്ഥിതി പ്രകാരം ഇത്തവണ കാലാവര്ഷം (ജൂൺ -ഓഗസ്റ്റ്) കേരളത്തിൽ സാധാരണ നിലയിൽ ആയിരിക്കാൻ സാധ്യത.* 

 *കേന്ദ്ര കാലാവസ്ഥവകുപ്പ് ഇന്നലെ പുറപെടുവിച്ച പ്രവചന പ്രകാരം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു



Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.

https://vineesh-geography.business.site

Wednesday

120 year-long meteorological data







IMD releases 120 year-long meteorological data to the public. Data for temperature, rainfall, cyclones—and climatological information of various environmental conditions are available now. 







Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.
https://vineesh-geography.business.site

Sunday

സോഷ്യൽ സയൻസസ് മേഖലയിലെ ഇൻ്റൺഷിപ്പിനായി ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ & ഇക്കണോമിക് ചേഞ്ച് (ഐസക്) അപേക്ഷ ക്ഷണിച്ചു.







ഇൻ്റർ - ഡിസിപ്ലിനറി ഗവേഷണത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമിൽ, ഡീ സെൻട്രലൈസേഷൻ, അർബൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, ടൂറിസം & വാല്യുവേഷൻ ഓഫ് ഇക്കോസിസ്റ്റം സർവീസസ്, എം.എസ്.എം.ഇ, പബ്ലിക് ഫൈനാൻസ്, ട്രേഡ് & ഇൻഡസ്ട്രിയൽ സെക്ടർ, എജ്യൂക്കേഷൻ, ലേബർ മാർക്കറ്റ്, അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, മെഡിക്കൽ സോഷ്യോളജി, മൈഗ്രേഷൻ, ലേബർ, ഹ്യൂമൺ ക്യാപ്പിറ്റൽ, ക്ലൈമറ്റ്ചേഞ്ച്, പോപ്പുലേഷൻ സ്റ്റഡീസ്, ഹെൽത്ത്, പൊളിറ്റിക്കൽ സയൻസ്/പൊളിറ്റിക്കൽ തിയറി, കാർബൺ ഫുഡ് പ്രിൻ്റ്സ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. 

അപേക്ഷകർ സോഷ്യൽ സയൻസസ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ആദ്യ വർഷം പൂർത്തിയാക്കുന്നവരായിരിക്കണം. അസാധാരാണ സാഹചര്യത്തിൽ എം.ഫിൽ വിദ്യാർത്ഥികളെയും സമീപകാലത്ത് പി.ജി. പൂർത്തിയാക്കിയവരെയും പരിഗണിച്ചേക്കാം. 

അപേക്ഷാഫോo www.isec.ac.in ൽ നിന്നും ഡൗൺലോഡുചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ, 
വിദ്യാർത്ഥിയുടെ പഠനവകുപ്പിൻ്റെ മേധാവി, ഡിപ്പാർട്ടുമെൻ്റിലെ ഒരു സീനിയർ ഫാക്കൽട്ടി അംഗം എന്നിവരുടെ റക്കമൻഡേഷൻ കത്തുകൾ എന്നിവ സഹിതം, 'ദി രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ & ഇക്കണോമിക് ചേഞ്ച്, ഡോ.വി.കെ.ആർ.വി.റോഡ്, നാഗരാഭവി (പി.ഒ), ബംഗളൂരു - 560072' എന്ന വിലാസത്തിൽ, 2021 മാർച്ച് 27 നകം ലഭിക്കണം. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏപ്രിൽ 1 നും ജൂലായ് 31 നും ഇടയ്ക്ക് രണ്ടു മാസത്തേക്കാകും ഇൻ്റൺഷിപ്പ്. പ്രതിമാസ സ്റ്റൈപ്പൻഡ് 5000 രൂപ. യാത്രാച്ചിലവ്, താമസസൗകര്യം (ലഭ്യതയ്ക്കു വിധേയം) എന്നിവ നൽകും.




Vineesh V
Assistant Professor of Geography,
Government College Chittur, Palakkad
Government of Kerala.
https://vineesh-geography.business.site

Folding. Geomorphology. Geography.

Folding. Geomorphology. Geography.